കഥകളി ഒരു സമ്പൂര്ണ്ണകലയാണ്. കേരളത്തിനറെ അഭിമാനവുമാണ്. നൃത്തം, നാട്യം, സംഗീതം, സാഹിത്യം എന്നീ യതുര്വിധ ഘടകങ്ങളുടെ ഒരു സമഞ്ജസ സമ്മേളനമാണ് ഈ കല. ആഹാരം (വേഷം), വാചികം (പാട്ട്), ആംഗികം (നൃത്തനാട്യങ്ങള്‍) എന്നീ തൗര്യത്രിക അവതരണശൈലിയാണ് കഥകളിയില്‍ അവലംബിച്ചിരിക്കുന്നത്. കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനാണെന്ന് നമുക്കറിയാം. കോഴിക്കോട്ട് മാനവേദന് സാമൂതിരിപ്പാട് ശ്രീകൃഷ്ണ കഥകളെ ആസ്പദമാക്കി എട്ടുദിവസത്തെ കഥകളായി 'കൃഷ്ണനാട്ടം' എഴുതി അവതരിപ്പിച്ചു. ആതു പ്രചരത്തിലായി ഏഴുവര്‍ഷം കഴിഞ്ഞപ്പോഴാണ് കൊട്ടാരക്കര തമ്പുരാന് രാമാനാട്ടം എഴുതി അവതരിപ്പിച്ചത്. അതു കൊല്ലവര്‍ഷം 836-ലായിരുന്നു. എന്നാണ് രേപ്പെടുത്തിയിരിക്കുന്നത്.